കുവൈറ്റിലെ റിഗിൽ അപകടം കൂടാളി സ്വദേശിയായ യുവാവ് മരിച്ചു
കൂടാളി:കുവൈറ്റിലെ എണ്ണ ഖനന കേന്ദ്രത്തില്‍ വീണ്ടും അപകടം. കൂടാളി സ്വദേശിയായ രാജേഷ് മുരിക്കൻ (38) അപകടത്തിൽ മരണമടഞ്ഞു.നോർത്ത് കുവൈറ്റിലെ അബ്ദല്ലിയില്‍ സ്ഥിതി ചെയ്യുന്ന റൗദതൈൻ റിഗിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്.ഡ്രില്‍ ഹൗസ് തകർന്ന് വീണാണ് രാജേഷിന് ഗുരുതമായി പരുക്കേൽക്കുന്നത്. കൂടാളിയിലെ പുരുഷോത്തമൻ -, സതി അമ്മഞ്ചേരി ദമ്പതികളുടെ മകനാണ് മരിച്ച രാജേഷ്.
നവംബർ 12ന് കുവൈറ്റിലെ റിഗിലുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടിരുന്നു. തൃശൂർ, കൊല്ലം സ്വദേശികളാണ് മരണപ്പെട്ടത്.

Comments
Post a Comment