ഫ്രീയാണെങ്കിൽ മുറ്റത്തിറങ്ങിചന്ദ്രനെ നോക്കൂ ഇന്ന് കിടിലോൽക്കിടിലം
കണ്ണൂർ :മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്ത് ഈ വർഷത്തെ ഏറ്റവും മനോഹരമായ ചന്ദ്രൻ തെളിഞ്ഞു.പ്രത്യേകിച്ച് ടെലിസ്കോപ്പോ മറ്റ് ഉപകരണങ്ങളോ ഇല്ലാതെ തന്നെ നഗ്നനേത്രങ്ങള്‍ കൊണ്ട് ഈ കാഴ്ച കാണാം.
ഈ വർഷത്തെ ഏറ്റവും വലുതും തിളക്കമേറിയതുമായ പൂർണ്ണ ചന്ദ്രൻ, അഥവാ ‘ബീവർ മൂണ്‍’ , ഇന്ന് രാത്രി ആകാശത്ത് ദൃശ്യമാകുമെന്ന് നേരത്തെ ശാസ്ത്രലോകം അറിയിച്ചിരുന്നു. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയമാണിത്. ഈ പ്രതിഭാസത്തെയാണ് ‘പെരിജി’ (Perigee) എന്ന് പറയുന്നത്.
പൂർണ്ണ ചന്ദ്രനും പെരിജിയും ഒരുമിച്ച് വരുമ്പോള്‍ ചന്ദ്രൻ സാധാരണ ദിവസങ്ങളിലേതിനേക്കാള്‍ വലുപ്പത്തിലും തിളക്കത്തിലും കാണപ്പെടും.

Comments
Post a Comment