ജനപ്രിയ നോവലിസ്റ്റ് സതീഷ് കച്ചേരിക്കടവ് അന്തരിച്ചു
കോട്ടയം : ജനപ്രിയ നോവലിസ്റ്റ് സതീശ് കച്ചേരിക്കടവ് (63)അന്തരിച്ചു.കച്ചേരിക്കടവ് (പഴയ ബോട്ട്ജട്ടി) പരേതനായ കൃഷ്ണൻ കുട്ടപ്പന്റെയും, ലക്ഷ്മിയമ്മയുടെയും മകനാണ്.സംസ്ക്കാരം ഇന്നലെ ഉച്ചകഴിഞ്ഞ് മുൻസിപ്പൽ ശ്മശാനത്തിൽ നടത്തി.സഹോദരങ്ങൾ; വത്സമ്മ തങ്കപ്പൻ മറിയപ്പള്ളി, കോമളവല്ലി ഗോപാലൻ അതിരമ്പുഴ, പൊന്നമ്മ ചന്ദ്രഭാനു മറിയപ്പള്ളി, ലതികമ്മ ചെല്ലപ്പൻ അഞ്ചേരി, റ്റി കെ അനിൽകുമാർ( ശ്രീകൃഷ്ണ ഓട്ടോപ്പാർട്സ് തെക്കുംഗോപുരം)
ജനപ്രിയ വാരിക പ്രസിദ്ധീകരണ രംഗത്ത് ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത പ്രതിഭാധനനായിരുന്നു സതീഷ് കച്ചേരിക്കടവ്.
കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മംഗളം , മനോരമ, മനോരാജൃം, സഖി, പൗരധ്യനി വാരികകളിൽ ഒരേ സമയത്ത് നാലും അഞ്ചും നോവലുകളാണ് പലപേരുകളിൽ ഒരേ മാസികയിൽ പ്രസിദ്ധീകരിച്ചത്. സമകാലികനായിരുന്ന നോവലിസ്റ്റിന്റെ വിയോഗത്തിൽ മെഴുവേലി ബാബുജി അടക്കമുള്ള നോവലിസ്റ്റുകൾ അനുശോചനം രേഖപ്പെടുത്തി.

Comments
Post a Comment