പാലക്കാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം: രണ്ട് പേര്‍ക്ക് പരുക്ക്
പാലക്കാട് :നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു മൂന്ന് യുവാക്കള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്ക്. പാലക്കാട് സ്വദേശികളായ രോഹൻ രഞ്ജിത്(24), രോഹൻ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഋഷി (24), ജിതിൻ (21) എന്നിവർക്ക് പരുക്കേറ്റു.ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. ചിറ്റൂരിൽ നിന്ന് മടങ്ങിവരവേ കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിൽ വെച്ച് കാര്‍ അപകടത്തിൽപ്പെടുകയായിരുന്നു. കാര്‍ മരത്തിലിടിച്ചതിന് പിന്നാലെ വയലിലേക്ക് മറിഞ്ഞു. മരിച്ച മൂന്നു യുവാക്കളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും

Comments
Post a Comment