അഴീക്കോടിന്റെ ഒരുമ വിളിച്ചോതിഒരുമേന്റോണം ശ്രദ്ധേയമായി




കണ്ണൂർ:  വാഗ്മിയും എഴുത്തുകാരനുമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോടിന്റെ ജന്മം കൊണ്ട്‌ പ്രശസ്‌തമായ കണ്ണൂരിലെ അഴീക്കോട്ടുകാരുടെ കൂട്ടായ്‌മയായ ഒരുമ അഴീക്കോട്‌ സംഘടിപ്പിച്ച "ഒരുമേന്റാണം"എന്ന ഓണാഘോഷ പരിപാടി ശ്രദ്ധേയമായി.ഷാർജ സെൻ്റർമാളിൽ

കാലത്ത്‌ മുതല്‍ വൈകീട്ട്‌ വരെ  നീണ്ടു നിന്ന ആഘോഷ പരിപാടികള്‍ പ്രസിഡണ്ട്‌ സുബീര്‍ ആലാങ്കണ്ടി,സെക്രട്ടറി മുബീര്‍.കെ.കെ,,ട്രഷറര്‍ മധുസൂദനന്‍ എന്നിവര്‍ ചേര്‍ന്ന്‌ നില വിളക്കു കൊളുത്തിയതോടെയാണ്‌ ആരംഭിച്ചത്‌. കോര്‍ കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രന്‍, ലസിത്‌ കായക്കല്‍,വിജയന്‍ ചേനമ്പേത്ത്‌ എന്നിവർ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മായാദിനേശിന്റെ "ഒറ്റ നക്ഷത്രം " എന്ന പുസ്‌തകം ചടങ്ങില്‍ പ്രകാശനം ചെയ്‌തു. മായാദിനേശ്‌,ബിജു.വി.സി,ലസിത്‌ കായക്കല്‍,സലാം പാപ്പിനിശ്ശേരി,സിറാജ്‌ മൊയ്‌തീന്‍,നിഷാന്ത്‌.വി, ദീപക്‌ വി.കെ,സരിന്‍.കെ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ഭാരവാഹികള്‍ സമ്മാനിച്ചു.

ഘോഷയാത്ര,തിരുവാതിര ,ചെണ്ടമേളം,മാവേലി തുടങ്ങിയ അഴീക്കോട്ടുകാരുടെ വിവിധ കലാപരിപാടികള്‍ക്കു പുറമേ ഓണസദ്യയും ഭാഗ്യരാജും ടീമും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം