എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ബിജെ.പി മുന്നണിയിലെ പാർട്ടിയുടെ ചിഹ്നം, സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ ചർച്ചയാകുന്നു
ഇരിട്ടി : ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ മത്സരിക്കുന്ന എൻ സി പി (എസ്)സ്ഥാനാർത്ഥിയുടെ ചിഹ്നം ക്ലോക്ക് രേഖപ്പെടുത്തിയ ബോർഡുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.ബിജെപി മുന്നണിയിലെപാർട്ടിയായ എൻ സി പി യുടെ ചിഹ്നമാണ് ക്ലോക്ക്.എൻ സി പി (എസ് )ജില്ലാ പ്രസിഡന്റ് അജയൻ പായത്തിന്റെ ചിഹ്നമായാണ് ക്ലോക്ക് കാണിച്ചിരിക്കുന്നത്.ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലേക്ക് തില്ലങ്കേരി ഡിവിഷനിൽ നിന്നാണ് എൻസിപി(എസ്) ജില്ലാ പ്രസിഡണ്ടായ അജയൻ പായം മത്സരിക്കുന്നത്.
സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിന്റെ മുന്നിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്ന ആവശ്യപ്പെട്ട് സ്ഥാപിച്ച ബോർഡുകളിലും ഓഫീസിന്റെ കമാനത്തിലുമാണ് ക്ലോക്ക് ചിഹ്നം പതിച്ചിരിക്കുന്നത്.
ബിജെപി മുന്നണിയുടെ ഘടകകക്ഷിയായ എൻ സി പി യുടെ ചിഹ്നം എൽഡിഎഫിന്റെ ബോർഡിൽ പതിച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Comments
Post a Comment