ബന്ദിപ്പൂർ, നാഗർഹോളെ സഫാരി, ട്രക്കിങ് നിരോധിച്ചു
ഇരിട്ടി : കാടിന്റെ വന്യത അനുഭവിച്ചും കാട്ടുമൃഗങ്ങളുടെ കാഴ്ചകൾ തേടിയുമുള്ള സഞ്ചാരികളുടെ ആവേശയാത്രയ്ക്ക് വിലക്ക്. കർണാടകത്തിലെ കടുവസ ങ്കേതങ്ങളായ ബന്ദിപ്പൂരിലെയും നാഗർഹോളെയിലെയും സഫാരി യാത്രകൾ നിരോധിച്ച് വനംമന്ത്രി ഈശ്വർ ഖാൻഡ്രെ ഉത്തരവിറക്കി. അടിയന്തരമായി ഇരു കടുവ സങ്കേതങ്ങളിലെയും സഫാരിയും വന്യമൃഗങ്ങളുടെ ഭീഷണിയുള്ള ഭാഗങ്ങളിലെ ട്രക്കിങ്ങും നിരോധിക്കാൻ വനം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.കടുവസങ്കേതത്തിലെ സഫാരി കാരണം വന്യമൃഗങ്ങൾ കാടിനു പുറത്തിറങ്ങുന്നത് വർധിക്കുന്നതായും മനുഷ്യ-വന്യജീവി സംഘർഷത്തിന് ഇത് കാരണമാകുന്നതായും കണ്ടെത്തിയാണ് നടപടി.

Comments
Post a Comment