എരഞ്ഞോളിയിൽഅജ്ഞാത മൃതദേഹം കണ്ടെത്തി
തലശേരി:തലശ്ശേരി നഗരത്തിലെ എരഞ്ഞോളിയിൽ അജ്ഞാതന്റെ അഴുകിയ മൃതദേഹം കുറ്റിക്കാടില്‍ കണ്ടെത്തി. 40 വയസ്സ് തോന്നിക്കുന്നയാളുടേതാണ് മൃതദേഹം. കാവിമുണ്ടും കറുത്ത ടീ ഷര്‍ട്ടുമാണ് വേഷം. എരഞ്ഞോളി പാലത്തിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിലാണ് ജഡം കണ്ടെത്തിയത്. പോലീസ് എത്തി മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതര സംസ്ഥാനക്കാരനാണെന്നും സൂചനയുണ്ട്.

Comments
Post a Comment