കോട്ടക്കുന്നിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു




കണ്ണൂർ :പുഴാതി കോട്ടക്കുന്നിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു റോഡിൽ മണ്ണിട്ട് നികത്തുന്നതിനിടെയാണ് തകർച്ചയുണ്ടായത്. 32 അടിയോളം ഉയരമുള്ള റിറ്റൈനിങ് വാൾ തെന്നിമാറുകയായിരുന്നു.ഭിത്തിയുടെ അടിഭാഗം രണ്ടടിയോളം തെന്നിമാറിയ നിലയിലാണുള്ളത്. വിവരമറിഞ്ഞ് കോട്ടക്കുന്ന് പുതിയ നാഷണൽ ഹൈവേയുടെ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ ആർ.ടി വാൾ പുറത്തേക്ക് തള്ളിയ സ്ഥലം കെ.വി സുമേഷ് എം.എൽ.എ സന്ദർശിച്ചു. കരാറുകാരായവിശ്വസമുദ്രയുടെ പ്രൊജക്റ്റ് മാനേജർ ചക്രപാണിയുമായും സേഫ്റ്റി ഓഫീസർമാരുമായും എം.എൽ.എ സംസാരിച്ചു. പ്രദേശവാസികളുടെ ആശങ്ക അവരെ അറിയിച്ചു.


കെ.സി.ജിഷ, പി.ശ്രുതി, പി. അനിൽ കുമാർ, പി.അജയൻ, എൻ ശശിന്ദ്രൻ എന്നിവരുമുണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം