ഹോം ഗ്രൗണ്ടിൽ വീണു:കണ്ണൂർ വാരിയേഴ്സിന് ആദ്യ തോൽവി
കണ്ണൂർ : സൂപ്പർ കേരളലീഗ് ഫുട്ബോളിൽ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ കണ്ണൂർ വാരിയേഴ്സിന് ദയനീയ തോൽവി. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച്ച രാത്രി 7.30 ന് നടന്ന മത്സരത്തിലാണ് വാരിയേഴ്സ് ദയനീയമായി തോറ്റത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തിരുവനന്തപുരം കൊമ്പൻ സ് കണ്ണൂർ വാരിയേഴ്സിനെ തറപറ്റിച്ചത്. കഴിഞ്ഞ മത്സരത്തിൽ തൃശൂർ മാജിക് എഫ്.സിയുമായി വാരിയേഴ്സ് ഓരോ ഗോൾ വീതം അടിച്ചു സമനില പാലിച്ചിരുന്നു. അഞ്ച് മത്സരങ്ങളിൽ രണ്ട് എണ്ണമാണ് ഹോം ഗ്രൗണ്ടിൽ നടന്നത്.

Comments
Post a Comment