മൊബൈൽ ചാർജർ വയർ കൊണ്ടു ക്രൂര മർദ്ദനം: തളിപ്പറമ്പിൽ സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു




തളിപ്പറമ്പ്: കോടതി വിധിയുമായി കോളേജിൽ പരീക്ഷയെഴുതാനെത്തിയ റാഗിങ് കേസിലെ പ്രതികളായ വിദ്യാർത്ഥികൾ അതേ കേസിലെ വാദിയായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി വീണ്ടും മർദ്ദിച്ചതായി പരാതി.വാഹനവുമായി കാമ്പസില്‍ വന്നതിന്റെ വിരോധത്തിന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ വീട്ടിലേക്ക് തട്ടി കൊണ്ടുപോയി മര്‍ദ്ദിച്ചതായാണ് പരാതി. ആദ്യം ക്യാംപസിൽ വാഹനം കൊണ്ടുവന്നതിനാണ് ജൂനിയർ വിദ്യാർത്ഥിക്ക് മർദനമേറ്റത്. ഇതിനു ശേഷമാണ് വീണ്ടും മർദ്ദനമേറ്റത്.തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥി കാട്ടാമ്പള്ളി പഴയറോഡിലെ തോലച്ചില്‍ കണ്ടത്തില്‍ വീട്ടില്‍ ഹാരിസിന്റെ മകന്‍ ടി.കെ.മുഹമ്മദ്ഷാസ്(18)നാണ് മര്‍ദ്ദനമേറ്റത്.നവംബര്‍ മൂന്നിന് രാവിലെ 11.30 നായിരുന്നു സംഭവം. സ്കൂളിലെ സീനിയർ വിദ്യാർത്ഥികളായബാസില്‍, ഫഹീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.ബാസില്‍ ഫോണ്‍ വിളിച്ച് ഷാസിനെ തളിപറമ്പ് ഒമാന്‍ ടര്‍ഫിന് സമീപം വിളിച്ചുവരുത്തി ഫഹീസിന്റെ ബൈക്കില്‍ കയറ്റി അയാളുടെ വീട്ടിലെത്തിച്ചു.ഷാസിനെ ഫഹീസിന്റെ വീട്ടിലെ മുറിയിലിട്ട് വാതിലടച്ചശേഷം മൊബൈല്‍ ചാര്‍ജര്‍ കൊണ്ടും ബെല്‍റ്റ്‌കൊണ്ടും അടിച്ചുപരിക്കേല്‍പ്പിച്ചതായാണ് പരാതി.തളിപ്പറമ്പ് പോലീസ് ബാസിലിനെ ഒന്നാംപ്രതിയും ഫഹീസിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തു.സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇത്തരത്തില്‍ നിരവധി സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും തുടര്‍ച്ചയായി നടന്നുവരികയാണ്.ഇതിന് സമീപത്തെ ഒരു ഹോട്ടലില്‍ രാത്രി വൈകുവോളം വിദ്യാര്‍ത്ഥികള്‍ ബൈക്കുകളുമായി എത്തി സംഘംചേരുന്നതായി നേരത്തെ തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം