പൂട്ടിയിട്ട വീട്ടിലെ മരവും പിത്തളവും കൊണ്ട് നിർമ്മിച്ച മൂന്ന് തൂണുകൾ അടിച്ചു മാറ്റിയതായി പരാതി



കാഞ്ഞങ്ങാട് : പഴയ കാലതറവാട്ട് വീട്ടിൽ നിന്നും മരവും പിത്തള വും കൊണ്ട് നിർമ്മിച്ച രണ്ടരലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് തൂണുകൾ മോഷണം പോയതായ പരാതിയിൽ പോലീസ് കേസെടുത്തു. കാസറഗോഡ് ജില്ലയിലെ ഷിറി ബാഗിലുവിലെ ആൾ താമസമില്ലാത്ത തറവാട്ടു വീട്ടിലാണ് മോഷണം. 2025 ഒക്ടോബർ 22 നും 26 നുമിടയിലാണ് മോഷണം നടന്നത്. തുടർന്ന് തറവാട്ടംഗം കർണ്ണാടക കുന്താപുരം ഹർദ്ദളി മണ്ഡാളി സ്വദേശി ജെ. സൻമത്ത് ഹെഡെ കാസറഗോഡ് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം