തെങ്ങ് മുറിക്കവെ മുകൾ ഭാഗം ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു
ആലക്കോട്: തെങ്ങ്മുറിക്കവെ മുകള്‍ഭാഗം ഒടിഞ്ഞ് തലയില്‍വീണ് തൊഴിലാളി മരിച്ചു.തേര്‍ത്തല്ലിയിലെ മുളയാനിയില്‍ വീട്ടില്‍ രാജു മുളയാനില്‍(57)ആണ് മരിച്ചത്.ഭാര്യ മുട്ടില്‍ കുടുംബാഗം ലീല.മക്കള്‍: അക്ഷയ്, അതുല്യ.സഹോദരങ്ങള്‍; ശശിധരന്‍, പൊന്നമ്മ, ശ്യാമള, ഉഷ.ഇന്നലെ(നവംബര്‍-7 വെള്ളി) ഉച്ചക്ക് 2.30 ന് മേരിഗിരി ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ജോര്‍ജ് പണ്ടാരക്കാലായില്‍ എന്നയാളുടെ വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടെയാണ് സംഭവം.ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പില്‍ നടക്കും

Comments
Post a Comment