ജില്ലാ വ്യവസായ കേന്ദ്രം എം.എസ്.എം.ഇ ക്ലിനിക്ക് കണ്ണൂരിൽ നടത്തി
കണ്ണൂർ :ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല എം.എസ്.എം.ഇ ക്ലിനിക്ക് റബ്കോ മിനി ഹാളിൽ സംഘടിപ്പിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് അജിമോൻ നിർവ്വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ (ആർ.ഇ.ടി) ശ്രീ. നിധിൻ ഇ.ആർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഉപജില്ലാ വ്യവസായ ഓഫീസർ (ആസ്ഥാനം), ശ്രീ. വിനോദ് കുമാർ നരിക്കോടൻ സ്വാഗതം പറഞ്ഞു. രഞ്ജു മാണി, മാനേജർ (ക്രെഡിറ്റ്) ആശംസ പ്രസംഗം നടത്തി. ചടങ്ങിൽ ഉപജില്ലാ വ്യവസായ ഓഫീസർ (ജില്ലാ പഞ്ചായത്ത്), ശരത് ശശിധരൻ നന്ദി പ്രകാശനം നടത്തി. ഉദ്ഘാടന ചടങ്ങിന് ശേഷം ഡിജിറ്റൽ മാർക്കറ്റിംഗ്, ജി.എസ്.ടി എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ്സെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നാല്പതിൽ പരം സംരംഭകർ പരിപാടിയിൽ പങ്കെടുത്തു.

Comments
Post a Comment