എല്ലാം അഡ്ജസ്റ്റ്മെൻ്റ് : സംവരണ മണ്ഡലത്തിൽ മത്സരിക്കാനായി യൂത്ത് കോൺഗ്രസ് നേതാവ് രാജിവെച്ച് ലീഗിൽ ചേർന്നു
'
തളിപ്പറമ്പ്: യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നു. കുറ്റിക്കോൽ അതിരും വയൽ സ്വദേശിയും തളിപ്പറമ്പ് സർവീസ് സഹകരണ ബേങ്ക് ജീവനക്കാരനുമായ കെ. അനീഷ് കുമാറാണ് ഇന്ന് രാവിലെ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് മെമ്പർഷിപ്പ് സ്വീകരിച്ചത്. തളിപ്പറമ്പ് നഗരസഭ ഏഴാം വാർഡായ സലാമത്ത് നഗറിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി അനീഷ് കുമാർ മത്സരിക്കും. സലാമത്ത് നഗർ സീറ്റ് പട്ടികജാതി സംവരണമായി പ്രഖ്യാപിച്ചതാണ് അനീഷ് കുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ലീഗിൽ ചേരാൻ കാരണമായത്.
കോൺഗ്രസ് നേതൃത്വത്തിൻ്റെ അനുഗ്രഹാശിസുകളോടെയാണ് ഈ പാർട്ടി മാറ്റം.കാലാവധി കഴിഞ്ഞാൽ ഇയാൾ മാതൃ പാർട്ടിയിലേക്ക് തന്നെ തിരിച്ചു വരുമെന്നാണ് സൂചന.

Comments
Post a Comment