ശബരിമല സ്വർണക്കൊള്ളയ്ക്ക് പിണറായി ടച്ച് : കെ. സുധാകരൻ
കണ്ണൂർ :ശബരിമല സ്വർണ്ണ കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ടെന്ന്കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ.സുധാകരൻ എംപി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ശബരിമല സ്വർണ്ണ കൊള്ളയിൽ കൂടുതൽ പേർ പിറകിലുണ്ട്.അതും പുറത്ത് വരും.ഹൈക്കോടതി മേൽനോട്ടം ഉള്ളത് 'കൊണ്ടാണ് പത്മകുമാറിൽ എത്തിയത്.കൊള്ളയ്ക്ക് പ്രേരിപ്പിച്ചത് പിണറായി വിജയൻ്റെ ബന്ധവും ഉറപ്പുമാണ്ഗോവിന്ദൻ മാഷക്ക് ഈ കാര്യത്തിൽ മറുപടിഇല്ല. ബ്ള ബ്ള സംസാരിക്കുന്ന ആളാണ് ഗോവിന്ദൻ മാഷ്.അഴിമതി സി പി എമ്മിൻ്റെ അജൻഡയാണ് .അഴിമതി ഇല്ലാത്ത എന്ത് കാര്യമാണ് പിണറായി സർക്കാരിനുള്ളതെന്നും കെ.സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു.

Comments
Post a Comment