കൂത്തുപറമ്പിൽഎംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൂത്തുപറമ്പ്: എംഡിഎംഎയുമായി യുവാവിനെ കൂത്തുപറമ്പ് പൊലിസ് അറസ്റ്റുചെയ്തു. കൂത്തുപറമ്പ് പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പരിശോധനയിലാണ് യുവാവിൽ നിന്നു എംഡിഎംഎ കണ്ടെടുത്തത്.നീർവേലി മെരുവമ്പായി സ്വദേശിയായ പി താജുദ്ദീൻ (38) ആണ് പിടിയിലായത്. ഇയാളിൽ നിന്നു 3.240 ഗ്രാം മാരക ലഹരിവസ്തുവായ എംഡിഎംഎ കണ്ടെടുത്തു
കൂത്തുപറമ്പ് എസ് ഐ വിപിൻ ടി എം, എസ്.സി.പി.ഒ ഗിരീഷ് എ കെ, എസ്.സി.പി.ഒ സുധീഷ് പി, സി.പി.ഒ ഷിജിൻ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ എൻ.ഡി.പി.എസ് കേസെടുത്തു കോടതിയിൽ ഹാജരാക്കി.

Comments
Post a Comment