മുൻ കോൺഗ്രസ് നേതാവ് ടി.സിതാഹ എൽ.ഡി.എഫ് സ്വതന്ത്രനായി പള്ളി പ്പൊയിൽ ഡിവിഷനിൽ മത്സരിക്കും



കണ്ണൂർ:കോൺഗ്രസ്സിന്റെസംഘടനാ പ്രവർത്തനങ്ങളിൽ നിന്നും അകറ്റി നിർത്തുന്നതിൽപ്രതിഷേധിച്ച് കോർപറേഷൻ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥി

യായി മത്സരിക്കാൻ തീരുമാനിച്ചതായി മുൻ കൗൺസിലറും യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായിരുന്ന ടി സി താഹ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ്സിനെതിരെ റിബലായി മത്സരിച്ചവരെയൊക്കെ പാർട്ടിയിൽ തിരിച്ചെടുക്കുകയും തന്നെപ്പോലുള്ളവരെ കോൺഗ്രസ്സിലെ ചിലരുടെ വ്യക്തി വിരോധത്തിന്റെ പേരിൽ അകറ്റി നിർത്തുകയുമാണ്. ചില കോക്കസ്സുകളുടെ കൈകളിലാണ് ജില്ലാ കോൺഗ്രസ്സ് നേതൃത്വമെന്നും താഹ പറഞ്ഞു. ഇടതുപക്ഷത്തിന്റെ പിന്തുണ കിട്ടിയാൽ സ്വീകരിക്കുമെന്നും താഹ പറഞ്ഞു. കോർപറേഷന്റെ 19 പള്ളിപ്പൊയിൽഡിവിഷനിലാണ് സ്വതന്ത്രനായി മത്സരിക്കുന്നതെന്നും ടി.സിതാഹ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം