അനീഷിൻ്റെ മരണം:ബി.എൽ. ഒ മാർ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും




കണ്ണൂർ :ബി എൽ ഒ അനീഷ് ജോർജിൻ്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ബി എൽ ഒ മാർ ഇന്ന് സംസ്ഥാന വ്യാപകമായിജോലി ബഹിഷ്കരിക്കും. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബി. എൽ. ഒമാർ കടുത്ത സമ്മർദ്ദത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിർവഹിക്കേണ്ടി വരുന്നത് ബി. എൽ. ഒമാരെ കൂടുതൽ സമ്മർദ്ദത്തിലാക്കി.


എല്ലാ രാഷ്ട്രീയ പാർട്ടികളും സർവീസ് സംഘടനകളും എസ് ഐ ആർ നീട്ടിവെക്കാൻ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതൽ ടാർജറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപിക്കുകയാണ്. ബി എൽ ഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.

ഈ സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിൻ്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും എൻജിഒ അസോസിയേഷൻ,ജോയൻ്റ് കൗൺസിൽ, എൻ.ജി.ഒ യൂനിയൻ, തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ

ബി എൽ ഓമാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുന്നത്.ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരിയുടെ ഓഫീസുകളിലേക്കും ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. എൻ ജി. ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് കണ്ണൂർ കലക്ടറേറ്റ് വളപ്പിൽ ജീവനക്കാർ പ്രതിഷേധ പ്രകടനവും ധർണാസമരവും നടത്തും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം