കുടുംബവഴക്കിനെ തുടർന്ന് ഭാര്യ വീട്ടിൽ കയറി പൊലിസുകാരൻ ഭാര്യ മാതാവിനെയും സഹോദര ഭാര്യയെയും മർദ്ദിച്ചുവെന്ന പരാതിയിൽ കേസെടുത്തു




ആലക്കോട് : കുടുംബ വഴക്കിനെ തുടർന്ന് പൊലീസുകാരൻ ഭാര്യ വീട്ടിൽ കയറി ഭാര്യ മാതാവിനെയും ഭാര്യ' സഹോദരൻ്റെ ഭാര്യയെയും മർദ്ദിച്ചതായി പരാതി.  പെരിങ്ങോം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സതീശനെതിരായ പരാതി. മർദ്ദനത്തിൽ

പരുക്കേറ്റ ഭാര്യ മാതാവ് പ്രമീള, സഹോദരന്റെ ഭാര്യ ധന്യ എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. കുടുംബ പ്രശ്‌നമാണ് മർദനത്തിന് പിന്നിലെന്നാണ് പരാതി. ചൊവ്വാഴ്ച്ച വൈകീട്ടാണ് കേസിനാസ്പദമായസംഭവം. സതീശന്റെ വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കെ കുഞ്ഞിനെ കാണുന്നതിനായാണ് ഇദ്ദേഹം ഭാര്യവീട്ടിലെത്തിയത്. എന്നാൽ ഈ സമയം ഭാര്യക്കൊപ്പം കുട്ടി പുറത്തുപോയതായിരുന്നു. ഈക്കാര്യം സതീശനെ ഭാര്യാമാതാവ് അറിയിച്ചതോടെ പ്രകോപിതനായി ഇവർ തമ്മിൽ വാക് തർക്കമുണ്ടായി.

തനിക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോകണമെന്ന് പറഞ്ഞ് ആദ്യം ബഹളം വെച്ച സതീശൻ ഇതിന് തടസം നിന്നതിന് ഭാര്യ മാതാവിനെയും തടയാൻ ചെന്ന സഹോദരൻ്റെ ഭാര്യയെയും അസഭ്യം പറഞ്ഞു മർദ്ദിച്ചുവെന്ന പരാതിയിൽ പൊലിസ് കേസെടുത്തിട്ടുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം