ബാർ ജീവനക്കാരനായ യുവാവിൻ്റെ ദുരൂഹ മരണം:പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു



കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കര റോഡരികിലെസ്കൈ പാലസ് ബാർ ഹോട്ടലിൽ ജീവനക്കാര നെ 

 മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ധർമശാല കണ്ണൂർ യൂണിവേഴ്സിറ്റി പിറക് വശം താമസിക്കുന്ന  റഗിത്തിനെ (29) യാണ് ബാർ ഹോട്ടലിലെഒന്നാം നിലയിലെ സ്‌റ്റോർ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ബാർ മാനേജ്മെൻ്റും ജീവനക്കാരും പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് കണ്ണൂർ ടൗൺപൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ധർമ്മശാലയിലെരമേശൻ -:രാധ ദമ്പതികളുടെ മകനാണ്.സഹോദരങ്ങൾ :രഞ്ജിത്ത്,രമിത്ത്.സംഭവത്തിൽ ഇതുവരെ ബാർ മാനേജ്മെൻ്റ് പ്രതികരിച്ചിട്ടില്ല. റിഗിൽ എന്നാണ് മരിച്ചതെന്ന്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം അന്വേഷണം ഊർജ്ജിതമാക്കാനാണ് പൊലിസ് തീരുമാനം.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം