ഫസൽ വധക്കേസ് പ്രതിയായ കാരായി ചന്ദ്രശേഖരനെ സി.പിഎം നഗരസഭാ ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നു




കണ്ണൂ‌ർ: തലശേരി സൈദാർ പള്ളിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ മുഹമ്മദ്ഫസൽ വധക്കേസിലെപ്രതിയായ സി.പി.എം നേതാവ് കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭയിൽ സി പി എം സ്ഥാനാർത്ഥിയായി മത്സരിക്കും. തലശ്ശേരി നഗരസഭയിലെ ചെള്ളക്കര വാർഡിലാണ് ചന്ദ്രശേഖരൻ മത്സരിക്കുന്നത്. ഫസല്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റമാണ് ചന്ദ്രശേഖരനെതിരെ ചുമത്തിയത്. 2015ൽ തലശ്ശേരി നഗരസഭ ചെയർമാനായിരുന്നു കാരായി ചന്ദ്രശേഖരൻ. ജാമ്യ വ്യവസ്ഥ പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് തടസമുണ്ടായതിനാൽ ചെയർമാൻ സ്ഥാനം രാജി വെച്ചിരുന്നു. ഇത്തവണ കാരായി ചന്ദ്രശേഖരനെ വിജയിപ്പിച്ച് ചെയർമാനാക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. തലശേരിയിലെ മുതിർന്ന സി.പി.എം നേതാക്കളിലൊരാളാണ് കാരായി ചന്ദ്രശേഖരൻ. നിലവിൽ സി.പിഎം ഏരിയാ കമ്മിറ്റിയംഗമാണ് ഇദ്ദേഹം '159 വർഷം പിന്നിട്ട തലശ്ശേരി നഗരസഭയിൽ ഇക്കുറിയും ഇടതു ആധിപത്യം തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  വർഷങ്ങളായി 'ചുവന്ന' തലശ്ശേരിയുടെ തിലകക്കുറി ഇക്കുറിയും മായില്ലെന്ന് ഉറപ്പു വരുത്തുകയാണ് ഇടതു മുന്നണി.

 വാർഡുകളുടെ എണ്ണം 52 ല്‍ നിന്നും ഇക്കുറി 53 ആയിട്ടുണ്ട്. 53 വാർഡുകളിലും സീറ്റ് വിഭജനം പൂർത്തിയാക്കി ഒരുപടി മുന്നിലെത്തിയിരിക്കുകയാണ് എല്‍.ഡി.എഫ്.

സി.പി.എം. 46 സീറ്റിലും, സി.പി.ഐ. അഞ്ച് സീറ്റിലും മത്സരിക്കും. എൻ.സി.പി, ഐ.എൻ.എല്‍ എന്നീ ഘടക കക്ഷികള്‍ക്ക് ഓരോ സീറ്റ് വീതം നല്‍കാനാണ് ധാരണ. 

യു.ഡി.എഫില്‍ സീറ്റ് വിഭജന ചർച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. പുതുതായി വന്ന ഗാർഡസ് കോണ്‍ഗ്രസിനും, ലീഗിനും താല്‍പര്യമുള്ള വാർഡാണ്. സൈദാർപള്ളി വാർഡിന്റെ ഭാഗങ്ങള്‍ ഉള്ളതിനാല്‍ മുസ്‌ലിം ലീഗിനും, സെയ്ന്റ് പീറ്റേഴ്സ് വാർഡിന്റെ ഭാഗമായതിനാല്‍ കോണ്‍ഗ്രസിനും ഈ സീറ്റിൽ ഏറെതാൽപ്പര്യമുണ്ട്.

ബാക്കി വാർഡുകളില്‍ കഴിഞ്ഞ തവണത്തെ പോലെ കോണ്‍ഗ്രസ് 35 വാർഡുകളിലും, മുസ്‌ലിം ലീഗ് 17 വാർഡുകളിലും മത്സരിക്കാനാണ് നിലവിലെ ധാരണ. 

നേതാക്കളായ എ.കെ. അബൂട്ടി ഹാജി, എ.കെ. സക്കരിയ, നിലവിലെ കൗണ്‍സിലർ ടി.വി. റാഷിദ എന്നിവർ ലീഗ് സ്ഥാനാർത്ഥികളാകും. ചിത്രകാരൻ ബി.ടി.കെ അശോകിന്റെ ഭാര്യ രമ്യ അശോക് ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടികയിലുണ്ട്. നിലവില്‍ യു.ഡി.എഫിന് 7 കൗണ്‍സിലർമാരാണുള്ളത്. കോണ്‍ഗ്രസിന് മൂന്നും മുസ്‌ലിം ലീഗിന് നാലും.

എൻ.ഡി.എ. സ്ഥാനാർത്ഥി പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന. കണ്ണൂർജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ കൗണ്‍സിലർമാരുള്ളത് തലശ്ശേരി നഗരസഭയിലാണ്. അതുകൊണ്ടുതന്നെ സീറ്റുകൾ വർദ്ധിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം.ബി.ജെ.പി നേതാവായ ലിജേഷ് പുന്നോൽ വധക്കേസിലെ പ്രതിയായതും ആക്രമ രാഷ്ട്രീയത്തിൽ ഏറ്റവും ഒടുവിൽ പഴി ചാരപ്പെട്ടതും ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

തലശേരിയിൽ ബി.ജെ.പിയും ആർ.എസ്. എസും അത്ര നല്ല സുഖത്തിലല്ല മുൻപോട്ടു പോകുന്നത്. ഏറെക്കാലമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ആർ.എസ്. എസ് സഹകരിക്കാറില്ല പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതികളെ പരസ്യമായി ആർ.എസ്. എസ് തള്ളിപ്പറഞ്ഞിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം