ദുഗമുസുമതരിയെ ഹോപ്പിൽ നിന്നും ആ സാമിലെ കുടുംബത്തിലേക്ക് യാത്രയാക്കി




പിലാത്തറ :മാനസിക വിഭ്രാന്തിയോടെ മാതമംഗലം ഭാഗത്തു അലഞ്ഞു തിരിയുന്ന നിലയിൽ പെരിങ്ങോം പൊലിസ്കണ്ടെത്തി ഹോപ്പിലെത്തിച്ച ഹിന്ദി മാത്രം അറിയുന്ന അജ്ഞാത യുവാവിൻ്റെ കുടുംബത്തെ കണ്ടെത്തി തിരിച്ചയച്ചു. ഹോപ്പിൽ വച്ച് മുംബെയിൽ അദ്ധ്യാപികയായിരുന്ന ഗിരിജാ ദേവിയും, ഹരിദാസും, മധുവും, ചന്ദ്രനും ചേർന്ന് ഇയാളുമായി മണിക്കൂറോളം സംസാരിച്ചതിൽ നിന്നും 32 കാരനായ  ഇയാളുടെ പേര് ദുഗമുസുമതരി ആണെന്നും ആസ്സാമിലെ സോണിക്പൂർ ജില്ലയിൽ ബടാഷിപ്പുർ പോസ്റ്റ് ഓഫീസ് പരിധിയിലുള്ള മൗരിജാപ്പൂർ  സ്വദേശിയാണെന്നും നാട്ടിൽ കടുക് കൃഷി ചെയ്ത് ജീവിതം നയിക്കുന്ന ആളാണെന്നും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും നാട്ടിലുണ്ടെന്നും മനസ്സിലാക്കി. സ്ഥലം പോലീസ് സ്റ്റേഷൻ്റെ മൊബൈൽ നമ്പർ ഗൂഗിൾ സെർച്ചിൽ കണ്ടെടുത്തു വിവരങ്ങൾ പെരിങ്ങോം പോലീസ് സ്റ്റേഷൻ വഴി നാട്ടിൽ അറിയിക്കുകയും നാട്ടിൽ നിന്നും ഇപ്പോൾ മംഗ്ളൂരിൽ

 പണിയെടുക്കുന്ന ഭാര്യാ സഹോദരൻ ജുലുംഗ് സർ മച്ചാഹരിയെ ഹോപ്പിലെത്തി ഇയാളെ ഏറ്റുവാങ്ങാൻ നിയോഗിക്കുകയുമായിരുന്നു. സുഹൃത്ത് അമിത പത്തനക്കാരിയെ കൂട്ടി ഹോപ്പിലെത്തിയ മച്ചാഹരിയും ദുഗമുസുതരിയെയും പെരിങ്ങോം സ്റ്റേഷനിൽ എത്തിച്ചു നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് യാത്രയാക്കി. കുടുംബത്തിൻ്റെ

പുന:സമാഗമത്തിന് പെരിങ്ങോം സി.ഐ. മഹേഷ് കണ്ടമ്പത്ത് എസ്.ഐ. മാരായ ജാൻസി മാത്യു, അമൽ വർഗീസ്, എ.എസ്.ഐ.സുധീർ കുമാർ, വിൻസെൻറ് സോബേർസ് , ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ.എസ്സ്. ജയമോഹൻ, ഹോപ്പ് സെന്റർ സെക്രട്ടറി ജാക്വിലിൻ ബിന്ന സ്റ്റാൻലി, യുവ ഹോപ്പ് കോ-ഓർഡിനേറ്റർമാരായ മുഹമ്മദ് റിയാസ്, പ്രിയേഷ് ഏഴിലോട്, ഷനിൽ കെ.പി. എന്നിവർ സാക്ഷികളായി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം