യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രികയിലെ തന്റെ ഒപ്പ് വ്യാജം, അവരെ അറിയില്ല; ആന്തൂരില് പരാതി നല്കി നിര്ദേശകൻ
ധർമ്മശാല: ആന്തൂരില് നിര്ദേശകരുടെ ഒപ്പ് വ്യാജമെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാര്ത്ഥിയുടെ പത്രിക തള്ളിയ സംഭവത്തില് ട്വിസ്റ്റ്. യുഡിഎഫ് സ്ഥാനാര്ത്ഥിയെ നിര്ദ്ദേശിക്കുകയോ ഒപ്പിട്ട് നല്കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടികാട്ടി പറശ്ശിനിക്കടവ് സ്വദേശിയായ കെ പി കൃഷ്ണന് തളിപ്പറമ്പ് പൊലീസില് പരാതി നല്കി. സ്ഥാനാര്ത്ഥിയായ ഷമീമയെ തനിക്ക് പരിചയമില്ലെന്നും സ്ഥാനാര്ത്ഥിത്വത്തെ നിര്ദേശിക്കുകയോ ഒപ്പിട്ടുനല്കുകയോ ചെയ്തിട്ടില്ലെന്നും പരാതിയില് പറയുന്നു.
തന്റെ ഒപ്പല്ലെന്ന് സത്യവാങ്മൂലം നല്കിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും യുഡിഎഫ് സ്ഥാനാര്ത്ഥിക്കെതിരെ കേസെടുക്കണമെന്നും പരാതിയില് ആവശ്യപ്പെടുന്നു. ആന്തൂര് നഗരസഭ കോടല്ലൂര് വാര്ഡിലെ യുഡിഎഫ് സ്ഥാനാര്ത്ഥിയുടെ നിര്ദ്ദേശകനായിരുന്നു കെ പി കൃഷ്ണന്. പത്രികയില് താന് ഒപ്പിട്ടില്ലെന്ന് നിര്ദ്ദേശകന് പറഞ്ഞതോടെ വരണാധികാരി സ്ഥാനാര്ത്ഥിയുടെ പത്രിക തള്ളുകയായിരുന്നു. പിന്നാലെ നിര്ദ്ദേശകനെ എല്ഡിഎഫ് ഭീഷണിപ്പെടുത്തിയെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു.

Comments
Post a Comment