മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ കടത്തിയ വിദേശമദ്യം പിടികൂടി





മയ്യഴി :മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന വിദേശമദ്യവുമായി ഡ്രൈവർ അറസ്റ്റിൽ. ലോറി ഡ്രൈവറും മൈസൂർ സ്വദേശിയുമായ എം. അരുണിനെയാണ് നാദാപുരം പൊലീസ് പിടികൂടിയത്. ലോറിയിൽ നിന്ന് 30 കുപ്പി വിദേശ മദ്യം അധികൃതർ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി പെരിങ്ങത്തൂർ – നാദാപുരം സംസ്ഥാന പാതയിൽ വാഹന പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്.ലോറിയും, മദ്യവും അധികൃതർ കസ്റ്റഡിയിൽ എടുത്തു. മൈസൂരിലെ ഡിസ്റ്റിലറിയിൽ നിന്ന് മാഹിയിൽ മദ്യം എത്തിച്ച് മൈസൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ നാദാപുരം പൊലീസ് അന്വേഷണമാരംഭിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം