ജയിച്ചു തുടങ്ങി:ആന്തൂർ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും രണ്ടു വീതം സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് എതിരില്ലാത്ത വിജയം
കണ്ണൂർ: കണ്ണൂർ ജില്ലയിൽ എൽ.ഡി.എഫ് പതിവുപോലെ എതിരില്ലാത്ത ജയത്തോടെ തുടങ്ങി.
തദ്ദേശതെരഞ്ഞെടുപ്പിൻ്റെ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ നാലിടത്ത് എൽഡിഎഫിന് എതിരില്ലാത്ത വിജയം. ആന്തൂർ നഗരസഭയിൽ രണ്ടിടത്തും മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ രണ്ടിടത്തും സിപിഎം സ്ഥാനാർഥികൾക്കാണ് എതിരില്ലാത്തത്. പത്രിക സമർപ്പിക്കേണ്ട അവസാന സമയമായ ഇന്ന് വൈകിട്ടുവരെ നാലിടത്തും മറ്റാരും പത്രിക നൽകിയില്ല. പത്രിക പിൻവലിക്കുന്ന സമയം കഴിയുന്നതോടെ ഇവരെ വിജയികളായി പ്രഖ്യാപിക്കും.
നിലവിൽ എൽഡിഎഫിന് പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭയിൽ, മോറാഴ വാർഡിൽ കെ രജിതയും പൊടിക്കുണ്ട് വാർഡിൽ കെ പ്രേമരാജനുമാണ് വിജയിച്ചത്.
മലപ്പട്ടം പഞ്ചായത്തിൽ അടുവാപ്പുറം നോർത്തിൽ ഐ വി ഒതേനൻ, അടുവാപ്പുറം സൗത്തിൽ സി കെ ശ്രേയ എന്നിവർക്കാണ് എതിരാളികളില്ലാത്തത്. സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള നഗരസഭയാണ് ആന്തൂർ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ നാട് കൂടി നിൽക്കുന്ന മോറാഴയുൾപ്പെടുന്ന പ്രദേശമാണ് ആന്തൂർ നഗരസഭ സി.പി എമ്മിൻ്റെ ചെങ്കോട്ടയാണ് മലപ്പട്ടം ഗ്രാമ പഞ്ചായത്ത് 'ഇവിടെയും രാഷ്ട്രീയ എതിരാളികൾക്ക് മത്സരിക്കാൻ കഴിയാത്ത വാർഡുകളുണ്ട്. 2015 ൽ രൂപീകരിക്കപ്പെട്ടതാണ് ആന്തൂർ നഗരസഭ കഴിഞ്ഞ തവണ ആറു സീറ്റുകളിൽ യു.ഡി എഫ് സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നില്ല.

Comments
Post a Comment