കണ്ണൂർറെയിൽവേ ക്വാട്ടേർസിൽ നിന്നും സ്വർണാഭരണം കവർന്നു
കണ്ണൂർ: കണ്ണൂർറെയിൽവെ ക്വാട്ടേർസിൻ്റെ വാതിലിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച ഡയമണ്ട് പതിച്ച സ്വർണ്ണ ബ്രേസ്ലേറ്റ് കവർന്നു. റെയിൽവെ മുത്തപ്പൻ ക്ഷേത്ര പരിസരത്തെ ക്വാട്ടേർസിൽ താമസിക്കുന്ന പി. കൃഷ്ണൻ്റെ സ്വർണ്ണാഭരണമാണ് മോഷണം പോയത്. ഇന്നലെ രാവിലെ 9.45 മണിക്കും ഉച്ചയ്ക്ക് 2 മണിക്കുമിടയിലാണ് മോഷണം നടന്നത്. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത കണ്ണൂർ ടൗൺ പോലീസ് അന്വേഷണമാരംഭിച്ചു.

Comments
Post a Comment