പോക്സോ കേസിലെ റിമാൻഡ് പ്രതിയായ യുവാവ് സബ് ജയിലിൽ മരിച്ചനിലയിൽ
കാഞ്ഞങ്ങാട് : സബ് ജയിലിനുള്ളിൽ റിമാൻഡ് പ്രതിയായ യുവാവ് മരിച്ച നിലയിൽ.
കാസർകോട് സ്‌പെഷ്യൽ സബ് ജയിലിലെ പ്രതിയായ മുബഷീറാ(30) ണ് മരിച്ചത്. ബുധനാഴ്ച്ച പുലർച്ചെ 5.30 മണിയോടെയാണ് സംഭവം. അവശനിലയിലായ ഇയാളെ ഉടൻതന്നെ ജയിൽ അധികൃതർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു.
2016 ലെ പോക്‌സോ കേസിലെ പ്രതിയാണ് മുബഷീർ. ഗൾഫിലേക്ക് കടന്ന ഇയാളെ ദിവസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയപ്പോഴാണ് പോലീസ് അറസ്റ്റു ചെയ്തത്.മുബഷീറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ജയിലിലെത്തി മുബഷീറിനെ സന്ദർശിച്ചപ്പോൾ വാർഡൻമാർ മർദ്ദിച്ചിരുന്നതായി ഇയാൾ പറഞ്ഞിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
ജീവനൊടുക്കിയ സംഭവത്തിൽഅന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പോലീസും തീരുമാനിച്ചിട്ടുണ്ട്. മുബഷീറിൻ്റെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകളൊന്നുമില്ലെ ന്നാണ് പ്രാഥമിക വിവരം. ഇയാൾക്ക് മറ്റെന്തെങ്കിലും അസുഖമുണ്ടായിരുന്നോയെന്നകാര്യവും പരിശോധിക്കും. മാതാവ് ഹാജിറ. സഹോദരങ്ങൾ: മുനവർ, മുസമ്മിൽ, സൽമാൻ. കാസർകോട് ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Comments
Post a Comment