കടമ്പൂരില്‍ കേരളത്തിൽ ആദ്യമായി ഒരു പഞ്ചായത്ത് നിർമ്മിച്ച ടര്‍ഫ് കെ. സുധാകരൻ എം.പിനാടിന് സമര്‍പ്പിച്ചു
കടമ്പൂര്‍ :നാടിന്റെ സര്‍വ്വോന്‍ മുഖ വികസന പാതയില്‍ പുതുതായി പണിത ടര്‍ഫ് കായിക മണ്ഡലത്തില്‍ നാഴികകല്ലായി മാറിയെന്ന്കെ സുധാകരന്‍ എം പി പറഞ്ഞു. കേരളത്തിലെ ആദ്യ ടര്‍ഫ് കടമ്പൂര്‍ പഞ്ചായത്തിലാണ് സ്ഥാപിതമായത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കി യുഡിഎഫ് ഭരിക്കുന്ന കടമ്പൂരില്‍ വികസന ആവനാഴിയില്‍ ഒരസ്ത്രമായി ടര്‍ഫ് മാറി. ഇത്തരം കളിക്കളം നാടിന്റെ ചാലകശക്തിയായി മാറും. മുക്കിലും മൂലയിലും റോഡ്,ഫുട്പാത്ത് കോണ്‍ക്രീറ്റ് താറിംഗ്,
എല്ലാ ഭാഗത്തും കുടിവെള്ളം ലൈറ്റുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു, കുറ്റരഹിതഡിസ്‌പെന്‍സറി അങ്ങനെ നാടിനെ ഇത്തരത്തിലാക്കി മാറ്റിയത് ഇച്ഛാശക്തിയുള്ള പി വി പ്രേമവലി എന്ന ഭരണാധികാരിയുടെ കഴിവ് തന്നെ എന്ന് അദ്ദേഹം പറഞ്ഞു. കടമ്പൂര്‍ പഞ്ചായത്തില്‍ ടര്‍ഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുധാകരന്‍ എംപി. പി കെ പ്രമീള അധ്യക്ഷത വഹിച്ചു. പിവി പ്രേമവല്ലി സ്വാഗതം പറഞ്ഞു.പി ജയരാജ് , മ ശൂദ് ചാത്തോത്ത്, വി കെ റസാഖ്, കെ വി ജയരാജന്‍, കെ വി പ്രദീപന്‍, കെ സി പ്രസാദ്, ഹാരീഫ് എംപി, സി ഒ രാജേഷ്, ഖാലിദ് ഹാജി, കെ ശിവദാസന്‍, സുരേഷ് ബാബു, ടോണി ജോസ്, പ്രസീത പ്രേമരാജന്‍, കെ വി ഷീജ എന്നിവര്‍ സംസാരിച്ചു.

Comments
Post a Comment