കട്ടേരി ശങ്കരൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു
പെരളശ്ശേരി:പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായ കട്ടേരി ശങ്കരന്റെ നാമധേയത്തിലുള്ള സിപിഐ പെരളശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടന്നു. സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ടി പ്രകാശൻ മാസ്റ്റർ അധ്യക്ഷനായി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, എ മഹീന്ദ്രൻ എന്നിവർ സംസാരിച്ചു.

Comments
Post a Comment