വിജയൻ മാഷ് ഓർമ്മ" : കണ്ണൂരിൽ അനുസ്മരണ സമ്മേളനം നടത്തി
കണ്ണൂർ:എം എൻ വിജയൻ പഠന കേന്ദ്രം കണ്ണൂരിന്റെ ആഭിമുഖ്യത്തിൽകേരള രാഷ്ട്രീയ സാംസ്കാരിക-ബൗദ്ധിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായിരുന്നഅന്തരിച്ച എം എൻ വിജയൻ മാഷിന്റെ ഓർമ്മദിനമാചരിച്ചു.
ജവഹർലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഹമീദ് ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്തു. ഡോ. ബി. പാർവ്വതി അനുസ്മരണ പ്രഭാഷണം നടത്തി. എം.എൻ വിജയൻ പഠന കേന്ദ്രം പ്രസിഡൻ്റ് ചുര്യായി ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷനായി.
മാധ്യമപ്രവർത്തകൻ ജോജി, സെക്രട്ടറി പി. പി മോഹനൻ, വി.എസ് അനിൽകുമാർ, തുടങ്ങിയവർ സംസാരിച്ചു
.

Comments
Post a Comment