മുംബെ വിമാനതാവളത്തിൽ യാത്രാമധ്യേ മരണമടഞ്ഞതലശേരി സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു കബറടക്കി




തലശേരി :  മുംബൈ വിമാനതാവളത്തിൽ നിന്നും ഹൃദഘാതം മൂലം മരണമടഞ്ഞ തലശ്ശേരി സൈദാർ പള്ളിക്കു സമീപം താമസിക്കുന്ന ചേറ്റംകുന്ന് നസ്രീനാസിൽ കെ.വി ഖാലിദിന്റെ ഭാര്യ ഷക്കീലയുടെ (62) മൃതദേഹം സ്വദേശത്ത് എത്തിച്ച് വ്യാഴാഴ്ച്ചരാത്രി 8 മണിക്ക് തലശ്ശേരി സ്റ്റേഡിയം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്തു. ഭർത്താവ് ഖാലിദുമൊന്നിച്ചു കുവൈറ്റിലുള്ളമകളുടെ അടുത്തേക്ക് പോകവെ ബുധനാഴ്ച്ച രാത്രിയാണ് ഇവർക്കു ഹൃദയാഘാതമുണ്ടായത്. എയർപോർട്ട് അധികൃതർ ഉടനെ മുംബൈ നനാവതി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.  'മക്കൾ: നസ്റീന, റംസിയ, ജെബിൻ സുഹൈൽ, ഷുഹൈബ്, മരുമക്കൾ നിയാസ് വള്ളിയിൽ, റംസി റഫീഖ്, ശിഫ സഹീർ, ലമിയ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം