ശബരിമല സ്വർണ മോഷണക്കേസ്: ‘കളങ്കിതരെ പാര്‍ട്ടി സംരക്ഷിക്കില്ല; കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും’; എം വി ഗോവിന്ദൻ മാസ്റ്റർ




തിരുവനന്തപുരം:ശബരിമല സ്വർണ മോഷണക്കേസിൽ കളങ്കിതരെ പാർട്ടി സംരക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് വ്യക്തമാക്കി.തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ കുറ്റക്കാരായവർ ശിക്ഷിക്കപ്പെടുമെന്നും ഏത് ഉന്നതനായാലും സംരക്ഷിക്കപ്പെടില്ല എന്നും അദ്ദേഹം പറഞ്ഞു.അതേസമയം അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം ആയില്ല എന്നും കുറ്റക്കാരനാണോ എന്ന് പറയേണ്ടത് കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ പത്മകുമാർ കുറ്റാരോപിതൻ മാത്രം. കുറ്റം തെളിയേണ്ടതുണ്ട്. എസ് ഐ ടി യുടെ അന്വേഷണം തുടരുന്നതേ ഉള്ളു. അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം ഒരാളെ തള്ളിക്കളയാനാകില്ല. പത്മകുമാറിൻ്റെ അറസ്റ്റ് പാർട്ടിക്ക് തിരിച്ചടിയല്ല’ എന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം