സൂപ്പര്‍ ലീഗ് കേരളയില്‍ ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടം നാളെ കണ്ണൂരിൽ:കണ്ണൂർ വാരിയേഴ്സ് ഹോം ഗ്രൗണ്ടിൽതൃശുര്‍ മാജിക് എഫ്സിയുമായി ഏറ്റുമുട്ടും
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ പോയിന്റ് പട്ടികയിലെ കൊമ്പന്‍മാര്‍ തമ്മില്‍ നാളെ ഏറ്റു മുട്ടും ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തൃശുര്‍ മാജിക് എഫ്സിയും തമ്മിലാണ് മല്‍സരം. കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30 നാണ് മത്സരം. ജയിക്കുന്നവര്‍ക്ക് ഒന്നാം സ്ഥാനത്ത് എത്താം. നിലവില്‍ നാല് മത്സരങ്ങളില്‍ നിന്ന് കണ്ണൂര്‍ വാരിയേഴ്സ് എഫ്സി രണ്ട് ജയവും രണ്ട് സമനിലയുമായി തോല്‍വി അറിയാതെ എട്ട് പോയിന്റ് നേടിയപ്പോള്‍ തൃശൂര്‍ മാജിക് എഫ്സി മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് സ്വന്താമക്കി പട്ടികയില്‍ മുന്നിലാണ്.
നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ തിരികെയെത്തുന്ന ആവേശത്തിലാണ് കണ്ണൂരിലെ ഫുട്ബോള്‍ ആരാധകര്‍. ഫ്ളഡ് ലൈറ്റ് ഉള്‍പ്പടെ ജവഹര്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു. ആദ്യ സീസണില്‍ നിന്ന് സ്വന്തം ആരാധകരടെ മുന്നില്‍ കളിക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് കണ്ണൂര്‍ വാരിയേഴ്സ്.
ഐ.എസ്.എല്‍, ഐ ലീഗ് താരങ്ങളുടെ പരിചയസമ്പത്തിനൊപ്പം ചാമ്പ്യന്‍ പരിശീലകന്‍ ആന്ദ്രേ ചാര്‍ണിഷാവിന്റെ ശിഷ്യണത്തില്‍ സൂപ്പര്‍ ലീഗിലെ തന്നെ മികച്ചൊരു ടീമായി തൃശൂര്‍ മാജിക് എഫ്സി മാറിയിട്ടുണ്ട്. ഒരു ഗോളടിക്ക് പ്രതിരോധിക്കുന്നതാണ് ടീമിന്റെ ശൈലി. മൂന്ന് മത്സരങ്ങളില്‍ നിന്ന് തൃശൂര്‍ ഒരു ഗോള് പോലും വഴങ്ങിയിട്ടില്ല. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ വിജയിക്കുകയും ചെയ്തു. ലെനി റോഡ്രിഗസ് നയിക്കുന്ന മധ്യനിരയും മികച്ചതാണ്. അറ്റാക്കിംങില്‍ ഐ ലീഗിലെ ഗോളടി വീരനായിരുന്നു ജോസഫ് മികച്ച നിലവാരത്തിനൊത്ത് ഉയരുന്നില്ലെന്നത് ടീമിനെ അലട്ടുന്ന പ്രശ്നമാണ്. കണ്ണൂർ, കാസർകോട് ജില്ലയിൽ നിന്നായി പതിനായിരത്തിലേറെ ഫുട്ബോൾ പ്രേമികളെ മത്സരത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.

Comments
Post a Comment