അട്ടപ്പാടിയിൽ പൂർത്തിയാകാത്ത വീട് തകർന്ന് വീണ് രണ്ട് കുട്ടികൾ മരിച്ചു
പാലക്കാട് :അട്ടപ്പാടി കരുവാര ഊരിൽ നിർമാണം പൂർത്തിയാകാത്ത വീട് ഇടിഞ്ഞുവീണ് കുട്ടികൾക്ക് ദാരുണാന്ത്യം. സഹോദരങ്ങളായ ആദി(7), അജ്നേഷ്(4) എന്നിവരാണ് മരിച്ചത്. ബന്ധുവായ ആറുവയസുകാരി പെൺകുട്ടി ഗുരുതരമായി പരുക്കേറ്റ് കോട്ടത്തറ ആശുപത്രിയിൽ ചികിത്സയിലാണ്. വർഷങ്ങളായി ആൾതാമസമില്ലാത്ത വീട്ടിനുള്ളിൽ കളിച്ചു കൊണ്ടിരിക്കവേയാണ് അപകടം.

Comments
Post a Comment