തുമ്പിയെ കൊണ്ടു കല്ലെടുപ്പിക്കുന്നു: അനീഷ് ജീവനൊടുക്കിയതിന് പിന്നിൽ ജോലി സമ്മർദ്ദമില്ലെന്ന കണ്ണൂർ ജില്ലാ കലക്ടറുടെ വാദം പൊളിയുന്നു


 

പയ്യന്നൂർ : കാങ്കോൽ ഏറ്റുകുടുക്കയിൽ ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്യാൻ കാരണമായത് എസ്.ഐ. ആർ അമിതജോലി സമ്മർദ്ദമെന്ന വാദം ശക്തമാകുന്നു. ഇതു സംബന്ധിച്ച് കാങ്കോൽ പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാറും കണ്ണൂർ കലക്ടറുടെ വാദം തള്ളി രംഗത്തുവന്നു. അനീഷ് അനുഭവിച്ച ജോലി സമ്മർദം വളരെ വലുതായിരുന്നു. തനിക്ക് ചെയ്യാൻ പറ്റാത്ത തൊഴിലാണ് ഇതെന്നുള്ള ഒരു മാനസികാവസ്ഥ അനീഷിന് ഉണ്ടായിരുന്നു. അത് പിന്നീട് മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അത് പറ്റില്ലെന്നും ചെയ്തേ തീരൂവെന്നും ഉദ്യോഗസ്ഥർ പറയുകയായിരുന്നു.

അനീഷ് നാട്ടിലെ ചെറുപ്പക്കാരുമായി എല്ലാം സഹകരിച്ചുകൊണ്ട് എസ്.ഐ. ആർ ഫോം  എത്തിക്കാൻ ആവശ്യമായ ഇടപെടൽ നടത്തിക്കൊണ്ടിരുന്നു. പക്ഷേ അനീഷ് പൊതുവായി ഇറങ്ങി നടന്ന് എല്ലാ വീട്ടിലും പോകുന്ന ചെറുപ്പക്കാരനല്ല. അനീഷ് തന്റെ കുടുംബവുമായി വളരെ അടുത്ത് നിൽക്കുന്നൊരാളാണ്. ആദ്യമായിട്ടാണ് അനീഷ് ബിഎൽഒയാവുന്നത്.

ഇതുകാരണംമാനസികമായിട്ട് അയാൾകുറേ പ്രയാസം അനുഭവപ്പെട്ടിട്ടുണ്ട്. 150 ഫോം കൊടുക്കാനും കൊടുത്ത ഫോം തിരിച്ച് വാങ്ങണമെന്നും കൂടി ഇവരുടെ മേൽ മേലുദ്യോഗസ്ഥർ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. അതിന് വേണ്ടി ഒരു ക്യാമ്പ് അനീഷിന്റെ നേത്യത്വത്തിൽ തൊട്ടടുത്ത സ്മാരക വായനശാലയും ക്ലബിലുമായി നടക്കുന്നുണ്ട്. ആ ക്യാമ്പിനകത്ത് ആളുകൾ ഫോറം പൂരിപ്പിച്ചു കൊടുക്കുമ്പോഴാണ് ഞെട്ടലോടുകൂടി ഈ വാർത്ത അറിഞ്ഞതെന്ന് സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ച്ച രാത്രി ഒരു മണിക്ക് അനീഷ് ഈ ഫോമുകൾ എന്ത് ചെയ്യണമെന്ന് അമ്മയോട് ചോദിച്ചിരുന്നു. അനീഷിൻ്റെ കൂടെ മറ്റൊരു ബിഎൽഒ കൂടി ഉണ്ടായിരുന്നു. അയാളും അനീഷും ചേർന്നാണ് തിങ്കളാഴ്ച്ച എല്ലാം കൊടുത്ത തീർക്കാമെന്ന് പറഞ്ഞിരുന്നത് അപ്പോഴാണ് ദാരുണസംഭവം ഉണ്ടായത്. അനീഷിനെ സഹായിക്കാനായി ഈ പഞ്ചായത്തിലുള്ള എല്ലാ പാർട്ടിയെ ആളുകളും പോയിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ കൂട്ടിച്ചേർത്തു.

അതേസമയം, ഞായറാഴ്ച്ച രാവിലെ 11മണിയോടെയാണ് അനീഷിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബം പള്ളിയിൽ പോയി തിരിച്ചുവരുമ്പോഴായിരുന്നു വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ബിഎൽഒയെ കണ്ടത്. രാമന്തളി കുന്നരുസ്കൂളിലെ പ്യുണാണ് അനീഷ് ജേക്കബ് ' ബി എൽ ഒ മാർക്ക് ജോലിഭാരമില്ലെന്ന് കണ്ണൂർ കലക്ടർ പറയുമ്പോഴും അതി സമ്മർദ്ദമാണ് ഇവർ അനുഭവിക്കേണ്ടിവരുന്നതെന്നാണ് വസ്തുത. അംഗവൻവാടി അധ്യാപക മാരിൽ നിന്നും ബി. എൽ. ഒ സ്ഥാനം സർക്കാർ സർവീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് മാറ്റി കൊടുത്തതാണ് തിരിച്ചടിയായത്. പ്രാദേശികമായുള്ള പരിചയ കുറവ് ഇവർക്ക് തിരിച്ചടിയായി മാറുകയായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം