ജയിലിൽ നിന്നിറങ്ങി വീണ്ടും മോഷണം കുപ്രസിദ്ധ മോഷ്ടാവ് റിമാൻഡിൽ




പയ്യന്നൂർ: ജയിലിൽ നിന്നും ഇറങ്ങി വീണ്ടും മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് റിമാൻഡിൽ.പയ്യന്നൂർ ബി കെ എം ജംഗ്ഷൻ അമ്പലം റോഡിൽ പ്രവർത്തിക്കുന്ന കോസ്മോസ് കഫേ ആൻ്റ് ബേക്കറി കുത്തി തുറന്ന് മൊബൈൽ ഫോണും പണവും കവർന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. നിരവധി മോഷണ കേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പയ്യന്നൂർ അന്നൂർ പടിഞ്ഞാറേക്കര സ്വദേശി വിറകൻ്റവിട രാധാകൃഷ്ണനെ (60)യാണ് എസ്.ഐ പി. യദുകൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. അമ്പലം റോഡിലെ കോസ്മോസ് കഫേയുടെ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 900 രൂപയും മേശപ്പുറത്ത് സൂക്ഷിച്ച മൊബൈൽ ഫോൺ കവർന്നു. കടയുടെ ഷട്ടറും ഗ്ലാസും മറ്റും നശിപ്പിച്ചതിലുമായി 60,000 രൂപയുടെ നഷ്ടം സംഭവിച്ചു. കട ഉടമപയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിന് സമീപത്തെ ശ്രീനിവാസൻ കാമ്പ്രത്തിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിനിടെയാണ് വ്യാഴാഴ്ച്ച  രാത്രിയിൽ പയ്യന്നൂർ പഴയ ബസ് സ്റ്റാൻ്റിന് സമീപത്തെ ബാറിനടുത്ത് വെച്ചാണ് മോഷ്ടാവിനെ പോലീസ് സംഘം പിടികൂടിയത് . മോഷണ കേസിൽ ജയിലിലായിരുന്ന പ്രതി ദിവസങ്ങൾക്ക് മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്. അറസ്റ്റിലായ പ്രതിയെ പയ്യന്നൂർകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം