ഡൽഹിസ്ഫോടനം: ഉമർ നബിയുടെ വീട് തകർത്ത് സുരക്ഷ സേന




ഡൽഹി:ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഡോക്ടർ ഉമർ നബിയുടെ വീട് തകർത്ത് സുരക്ഷ സേന. പുൽവാമയിൽ ഉള്ള വീട് ഇന്ന് പുലർച്ചെയാണ് സുരക്ഷാ സേന ഐ ഇ ഡി ഉപയോഗിച്ച് തകർത്തത്. നേരത്തെ പുല്‍വാമ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളും പൊലീസ് തകര്‍ത്തിരുന്നു. ആള്‍ത്താമസമുണ്ടായിരുന്ന വീടാണ് ഇന്ന് പുലർച്ചയോടെ പൊലീസ് തകര്‍ത്തത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി പിടിയിലയിട്ടുണ്ട്. കാൺപൂരിൽ നിന്ന് അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇതോടെ ഇതു വരെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി. അതേസമയം ചെങ്കോട്ടയിൽ സ്ഫോടനം നടത്താൻ തന്നെ ആയിരുന്നു ഉമറും കൂട്ടാളികളും പദ്ധതിയിട്ടിരുന്നത് എന്നും 4 സിറ്റികളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടു എന്നതരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. എഡിജി വിജയ് സാഖറെ നയിക്കുന്ന പത്തംഗ എൻ ഐ എ സംഘമാണ് കേസിന് നേതൃത്വം നൽകുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം