കണ്ണൂർ പള്ളിയാംമൂലയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറുകൾ കത്തിച്ചു
കണ്ണൂർ : പയ്യാമ്പലം പള്ളിയാംമൂലയ്ക്ക് സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറുകൾ കത്തിച്ചു. തെക്കൻ മണലിലെ സൽനയുടെ സ്കൂട്ടറുകളാണ് കത്തിച്ചത്. സി.പി.എം അനുഭാവിയായ സൽന കണ്ണൂർ കോർപറേഷനിലെ അഴിമതിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇതിൻ്റെ പ്രതികാരമെന്ന നിലയിൽ അജ്ഞാതർ തൻ്റെ സ്കൂട്ടർ കത്തിച്ചുവെന്നാണ് ആരോപണം. ഇവരുടെ പരാതിയിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഫോറൻസിക് വിഭാഗവും പരിശോധന നടത്തും. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു.

Comments
Post a Comment