കോളനികളിൽ മദ്യ വിൽപന :കുപ്രസിദ്ധ മദ്യ വിൽപനക്കാരൻ കാരക്കാടൻ മനോജ്‌ റിമാൻഡിൽ

 

  


മട്ടന്നൂർ: ചാവശ്ശേരിപ്പറമ്പ് ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ  മുൻപ് നിരവധി അബ്കാരി കേസുകളിൽ പ്രതിയായ കാരക്കാടൻ മനോജിനെ (43) അനധികൃത മദ്യവില്പന നടത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്ന് 3.5 ലിറ്റർ മദ്യവും 700 രൂപയും കണ്ടെടുത്തു.മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.കോളനികൾ കേന്ദ്രീകരിച്ചു ഇയാൾ മദ്യവില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാളെ എക്സൈസ് നിരീക്ഷണം നടത്തി വരികയായിരുന്നു.ശനിയാഴ്ച്ച വീണ്ടും കോളനി കേന്ദ്രീകരിച്ചു ഇയാൾ മദ്യം വില്പന നടത്തുന്നതിനിടെ  എക്സൈസ് സാഹസികമായി ഇയാളെ പിടികൂടുക യായിരുന്നു. പ്രതിയെ മട്ടന്നൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം