ചെറുതാഴത്ത് നിരോധിത ഫ്ളക്സ് ബാനറുകൾ പിടികൂടി




കണ്ണൂർ :ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുതാഴം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പിലാത്തറ ടൗണിൽ പ്രവർത്തിച്ചു വരുന്ന പെന്റാ ഗ്രാഫിക്സ് എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത ഫ്ലെക്സ് റോളുകളും ഫ്ലെക്സിൽ പ്രിന്റ് ചെയ്ത വിവിധ സ്ഥാപനങ്ങൾക്ക് നൽകാൻ വെച്ച ബാനറുകളും പിടികൂടി. വിവിധ വലിപ്പത്തിലുള്ള ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്നതും ഉപയോഗത്തിനായി സംഭരിച്ചു വെച്ചതുമായ പതിനഞ്ചോളം ഫ്ലെക്സ് റോളുകളും സ്ഥാപനങ്ങൾക്ക് നൽകാൻ ഫ്ലെക്സിൽ പ്രിന്റ് ചെയ്ത 5 ബാനറുകളും സ്‌ക്വാഡ് പിടിച്ചെടുത്തു.രണ്ടാം തവണയാണ് പെന്റാ ഗ്രാഫിക്സിൽ നിന്ന് ഫ്ലെക്സ് ഉൽപ്പന്നങ്ങൾ പിടികൂടുന്നത്. രണ്ടാം തവണത്തെ നിയമ ലംഘന ത്തിനു 25000 രൂപ പിഴ ചുമത്തി. 100 % കോട്ടൺ തുണി, പോളി എതിലീൻ എന്നീ വസ്തുക്കളിൽ മാത്രമേ പ്രിന്റ് ചെയ്യാൻ പാടുള്ളുവെന്ന് ഇലക്ഷൻ കമ്മീഷൻ പെരുമാറ്റചട്ടം നിലവിൽ ഉള്ളപ്പോളാണ് നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങളിൽ പ്രിന്റ് ചെയ്തതും ചെയ്യാൻ സംഭരിച്ചു വെച്ചതുമായ നിരോധിത ഫ്ലെക്സ് ഉൽപ്പന്നങ്ങൾ സ്‌ക്വാഡ് പിടിച്ചെടുക്കുന്നത്.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ ചെറുതാഴം ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സ്മിജേഷ് എം. കെ തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം