ലീനയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചത് അമിതമായി ഗുളികകൾ കഴിച്ചതിനെ തുടർന്ന്




കണ്ണൂർ :പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ യുവതി വാർഡിലെ ശുചിമുറിയിൽ ജീവനൊടുക്കി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. കോട്ടയം മലബാർ ഏഴാംമൈലിലെ പടയൻ കുറ്റി വീട്ടിൽ നാരായണൻ ലീല ദമ്പതികളുടെ മകൾ ഇ.കെ. ലീനയാ (46) ണ് മരിച്ചത്. മാനസികാസ്വാസ്ഥ്യത്തിന് കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലായിരുന്ന ലീന പതിവായി ഉപയോഗിക്കുന്ന ഗുളിക പതിനഞ്ചണ്ണും ഒന്നിച്ചു കഴിക്കുകയായിരുന്നു. ഇന്നലെ രാത്രി അനുജത്തി ലിജിനയുടെ വീടായ ചെറുവത്തൂരിനടുത്തെ മട്ടലായിയെന്ന സ്ഥലത്തു വെച്ചാണ് ഇവർ അമിതമായി ഗുളിക കഴിച്ചത്. ഇതേ തുടർന്ന അവശനിലയിൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ നാലാം നിലയിലെ നാനൂറ്റി ഒന്നാം വാർഡിലെ കുളിമുറിയിലെ ഷവറിൻ്റെ പൈപ്പിൽ ഷാൾ ഉപയോഗിച്ചു തൂങ്ങുകയായിരുന്നു. ഉടൻ തന്നെ കെട്ടഴിച്ചു ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല സന്തോഷിൻ്റെ ഭാര്യയാണ് മകൻ: യദുനന്ദ് മൃതദ്ദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരത്തിനായി സ്വദേശത്തേക്ക് എത്തിക്കും'

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം