നാഗ്പൂരിലെ അപ്പൂപ്പൻമാർ കൊടുത്തു വിട്ട പണം കൊണ്ടല്ല, ജനങ്ങൾ നൽകിയ നികുതി കൊണ്ടാണ് വന്ദേഭാരത് നിർമിച്ചത്’; ഗണഗീതം തൽക്കാലം ശാഖയിൽ പാടിയാൽ മതിയെന്ന് വി .കെ സനോജ്
കണ്ണൂർ :വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങുമായി ബന്ധപ്പെട്ട് ആദ്യ യാത്രയിൽ കുട്ടികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി വി കെ സനോജ്. നാഗ്പൂരിലെ അപ്പൂപ്പൻമാർ കൊടുത്തു വിട്ട പണം കൊണ്ടല്ല വന്ദേഭാരത്
നിർമിച്ചത്. ജനങ്ങൾ നൽകിയ നികുതി കൊണ്ടാണ് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഗണഗീതം തൽക്കാലം ശാഖയിൽ പാടിയാൽ മതി എന്നും അത് നാട്ടുകാരുടെ ചെലവിൽ വേണ്ട എന്നും അദ്ദേഹം കുറിച്ചു.
*പോസ്റ്റിന്റെ പൂർണരൂപം*
നാഗ്പൂരിലെ അപ്പൂപ്പൻമാർ കൊടുത്തു വിട്ട പണം കൊണ്ടല്ല വന്ദേഭാരത്നിർമിച്ചത്. ജനങ്ങൾ നൽകിയ നികുതി കൊണ്ടാണ്.ഗണഗീതം തൽക്കാലംശാഖയിൽ പാടിയാൽ മതി. നാട്ടുകാരുടെ ചെലവിൽ വേണ്ട.
എറണാകുളത്ത് നടന്ന വന്ദേ ഭാരത് ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള പരിപാടിക്കിടെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക എക്സ് (X) പേജിലാണ് (മുമ്പ് ട്വിറ്റർ) വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. .ഇന്ന് രാവിലെ എറണാകുളത്തു നിന്നും ബാംഗ്ലൂരുവിലേക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചപ്പോൾ കുട്ടികൾക്ക് പ്രത്യേകമായ യാത്ര സൗകര്യം നൽകിയിരുന്നു. ഈ യാത്രക്കിടെ കുട്ടികൾ ഗാനം ആലപിക്കുന്ന വീഡിയോ എടുത്താണ് ദക്ഷിണ റെയിൽവേയുടെ എക്സ് പേജിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. “പരമപവിത്രമതാമീ മണ്ണിൽ ഭാരതാമപയെ പൂജിക്കാൻ പുണ്യവാഹിനി സേനമേൽക്കും പൂങ്കാവനങ്ങളുണ്ടിവിടെ” എന്ന ആർഎസ്എസ് ഗണഗീതത്തിന്റെ വരികളാണ് കുട്ടികൾ പാടിയത്.

Comments
Post a Comment