കുട്ടിവര ക്യാമ്പ് നടത്തി
കിഴുന്ന: ശിശുദിനത്തോടനുബന്ധിച്ച് കിഴുന്ന സെൻട്രൽ എൽ പി സ്കൂളിൽ കുട്ടിവര ക്യാമ്പ് നടത്തി. ചിത്രകാരൻ സി രാജീവ്കുമാർ പിണറായി ഉദ്ഘാടനം ചെയ്തു. ജനു ആയിച്ചാൻകണ്ടി അധ്യക്ഷനായി. പ്രധാന അധ്യാപിക കെ വി ദീപ, ഷാജി തേൻകുടിയൻ വി കെ മൃദുല എന്നിവർ സംസാരിച്ചു. കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയ മാസിക കവി രവീന്ദ്രൻ കിഴുന്ന പ്രകാശനം ചെയ്തു.

Comments
Post a Comment