എസ്.ഡി.പി.ഐ തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും നടത്തി
മുഴപ്പിലങ്ങാട്: ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്.ഡി.പി.ഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷനും ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനവും സംഘടിപ്പിച്ചു. കുളം ബസാർ എയ്ഞ്ചൽ സ്കൂളിൽ നടന്ന കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. തീവ്ര വോട്ടർ പട്ടിക പരിഷ്കാര പ്രഖ്യാപനത്തോടെ ആശങ്കയിലായ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സി.എ.എ, എൻ.ആർ.സി എന്നിവയ്ക്ക് പിറകെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ സമയത്ത് തന്നെ എസ്.ഐ.ആർ നടപ്പിലാക്കുന്നതിൻ്റെ പിന്നിൽ ദുഷ്ടലാക്ക് ഉണ്ട്. ഇത് തിരിച്ചറിഞ്ഞ് മുഴപ്പിലങ്ങാട് പഞ്ചായത്തിലെ അർഹരായ മുഴുവൻ ആളുകളെയും പുതിയ വോട്ടർ പട്ടികയിൽ ചേർക്കാനാവശ്യമായ പ്രവർത്തനത്തിന് പ്രവർത്തകർ നേതൃത്വം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ 9 വാർഡുകളിലെ സ്ഥാനാർഥികളുടെ പ്രഖ്യാപനം ജില്ലാ സെക്രട്ടറി പി.സി ശഫീഖ് നിർവഹിച്ചു . തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മുസ്തഫ കുടക്കടവ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ കെ.വി റജീന ടീച്ചർ, വാർഡ് മെംബർമാരായ അഫ്സർ മാസ്റ്റർ, ഫർസീന നിബ്രാസ് , മണ്ഡലം വൈസ് പ്രസിഡൻ്റ് ടി കെ സാഹിർ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം.എം നദീർ സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ടി ഷാനിർ നന്ദിയും പറഞ്ഞു.
*

Comments
Post a Comment