അനീഷിൻ്റെ മരണം ഏറ്റു കുടുക്ക ഗ്രാമത്തെ നടുക്കി, ബി.എൽ. ഒ ജീവനൊടുക്കിയത് ജോലി സമ്മർദ്ദം കാരണമെന്ന പരാതിയുമായി കുടുംബം, പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
കണ്ണൂർ : തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ സ്കൂൾ ജീവനക്കാരൻ്റെ ആത്മഹത്യയിൽ പയ്യന്നൂർകാങ്കോലി നടുത്തെ ഏറ്റു കുടുക്ക ഗ്രാമം നടുങ്ങി.
കാങ്കോൽ ഏറ്റുകുടുക്കയില്‍ എസ്.ഐ.ആർ ചുമതലയുണ്ടായിരുന്ന ബിഎല്‍ഒയെയാണ്ദൂരുഹ സാഹചര്യത്തിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു.
കാങ്കോൽ ഏറ്റുകുടുക്കയില്‍ പയ്യന്നൂർ നഗരസഭയിലെ പതിനെട്ടാം വാർഡിലെ ബൂത്തിൽ എസ്.ഐ.ആർ ചുമതലയുളള ബിഎല്‍ഒയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രാമന്തളി കുന്നരു എ.യു.പി.സ്കൂളിലെ പ്യൂൺ ഏറ്റു കുടുക്കയിലെഅനീഷ് ജോര്‍ജാ (45) ണ് മരിച്ചത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദമാണ് മരണകാരണമെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന.ഞായറാഴ്ച രാവിലെ രാവിലെ 11 മണിയോടെയാണ് സംഭവം. ഏറ്റുകുടുക്കയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് അനീഷ് ജോർജ്ജിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അനീഷ് കഴിഞ്ഞ ദിവസം കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴികളിലൂടെ പുറത്തു വരുന്ന വിവരം. ഏറ്റു കുടുക്കയിലെ ജോർജ് മാഷിന്റെയും മേരി ടീച്ചറുടെയും മകനാണ് അനീഷ്. ഭാര്യ: ഫാബില. മക്കൾ : ലിവിയ , ജുവാൻ. ഞായറാഴ്ച്ച രാവിലെ പത്തിന് കുടുംബത്തെ പ്രാർത്ഥനയ്ക്ക് ചർച്ചിൽ കാറിൽകൊണ്ടു വിട്ടതിന് ശേഷമായിരുന്നു സംഭവം. വിവരമറിഞ്ഞ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ് കുമാർ, പെരിങ്ങോം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജോലി സമ്മർദ്ദമാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഈ കാര്യത്തിൽ അന്വേഷണം നടത്തിവരികയാണെന്നും പൊലിസ് അറിയിച്ചു. സ്കൂൾ ജീവനക്കാരൻ ആത്മഹത്യ ചെയ്തസംഭവം സർക്കാർ തലത്തിൽ തന്നെ വിവാദമുണ്ടാക്കിയിട്ടുണ്ട്.

Comments
Post a Comment