അധ്യാപക ജോലി ചെയ്യുന്നവർ എം. എസ്. എഫ് ജില്ലാ ഭാരവാഹികളായി: എം.എസ്.എഫ് സംസ്ഥാന നേതൃത്വം മരവിപ്പിച്ചു




കണ്ണൂര്‍: കഴിഞ്ഞ ദിവസം ചുമതലയേറ്റ എം.എസ്.എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ പാനൽ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു. അധ്യാപക ജോലി ചെയ്യുന്നവർ എം. എസ്. എഫ് ഭാരവാഹികളായത് ഭരണഘടനയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ

എംഎസ്എഫ് ജില്ലാ കമ്മിറ്റിയെ ചൊല്ലി  മുസ്ലിം ലീഗ് ജില്ലാ നേതൃത്വവുമായി എംഎസ്എഫ് സംസ്ഥാന നേതൃത്വം ഇടഞ്ഞിരിക്കുകയാണ്. മുസ്‌ലീം ലീഗ് ജില്ലാ അധ്യക്ഷന്‍ അബ്ദുള്‍ കരീം ചേലേരിയുടെ ഒത്താശയോടെ നോമിനേറ്റ് ചെയ്തവരുടെ സ്ഥാനങ്ങളാണ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സ്ഥാനങ്ങളാണ് മരവിപ്പിച്ചത്. ഭരണഘടനാവിരുദ്ധമായാണ് ഇവരെ തെരഞ്ഞെടുത്തത് എന്നാണ് എംഎസ്എഫിന്റെ വിശദീകരണം. അധ്യാപക ജോലി ചെയ്യുന്നവര്‍ വിദ്യാര്‍ത്ഥി സംഘടനയുടെ ഭാരവാഹികള്‍ ആകരുതെന്ന ഭരണഘടന ചൂണ്ടിക്കാട്ടിയാണ് നടപടി.കഴിഞ്ഞ ദിവസമാണ് എംഎസ്എഫ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് റംഷാദ് കെ പി, ട്രഷറര്‍ സ്ഥാനത്തേക്ക് അനസ് കൂട്ടക്കെട്ടില്‍ എന്നിവരെ തെരഞ്ഞെടുത്തിരുന്നു. ഈ സ്ഥാനങ്ങളാണ് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്. എംഎസ്എഫിന് ഒരു ഭരണഘടനയുണ്ട്, അതിന് വിരുദ്ധമായാണ് ജില്ലാ കമ്മിറ്റിയിലേക്ക് രണ്ടുപേരെയും തെരഞ്ഞെടുത്തിരിക്കുന്നത്. അധ്യാപക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹിയായിരിക്കാന്‍ കഴിയില്ലെന്നാണ് എംഎസ്എഫ് കുറിപ്പില്‍ പറയുന്നത്.ലീഗ് ജില്ലാ അധ്യക്ഷനായ അബ്ദുള്‍ കരീം ചേലേരിയും എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സി കെ നജാഫും നേരത്തെ തര്‍ക്കമുണ്ടായിരുന്നു. എംഎസ്എഫ് ജില്ലാ കമ്മിറ്റിയെ ലീഗ് നേതൃത്വം ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാണ് നജാഫ് പക്ഷത്തിന്റെ വാദം. ഇതാണ് തര്‍ക്കത്തിനിടയാക്കിയതും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെ രണ്ടുപേരുടെ മരവിപ്പിക്കുന്നതിലേക്കും എത്തിയത്. എന്നാൽ ജോലി ചെയ്യുന്നവർ അവധിയെടുത്ത് സംഘടനാ പ്രവർത്തനം നടത്താമെന്ന് രേഖാമൂലം ഉറപ്പുനൽകിയാൽ പരിഗണിക്കാമെന്ന് സംസ്ഥാന നേതൃത്വം ഒത്തുതീർപ്പ് ഫോർമുല നിർദ്ദേശമായി മുൻപോട്ടു വെച്ചിട്ടുണ്ടെന്നാണ് സൂചന.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം