ഡാർക്കിൽ അഭിരമിക്കുന്നു മലയാളി സമൂഹം, കോട്ടയത്തെ ദുർമന്ത്രവാദ പീഡനം ഏറ്റവും ഒടുവിലത്തേത് ?
കണ്ണൂർ : മന്ത്രവാദം, ജിന്ന് ചികിത്സ,കരിസ്മാറ്റിക്ക് രോഗശമനധ്യാനകേന്ദ്രങ്ങൾ, ഡാർക്ക് ഓൺലൈൻ ഗെയിമുകൾ, സാത്താൻ സേവ തുടങ്ങി എണ്ണമറ്റ ആഭിചാര കർമ്മങ്ങൾ പ്രബുദ്ധകേരളത്തിൽ തകർത്താടുകയാണ്. സാധാരണക്കാർ മുതൽ മുകൾ തട്ടിൽ വരെയുള്ള വ്യക്തികളും കുടുംബങ്ങളുമാണ് ഇത്തരം ആഭിചാര ക്രിയകളുടെ ഇരകൾ' നരബലി മുതൽ സ്വയംഹത്യ വരെയുള്ള സംഭവങ്ങളും ഉറ്റവരെ കൊല്ലുന്ന ക്രുരതയും ഇത്തരം ആഭിചാര ക്രിയകളുടെ എപ്പിസോഡുകളിൽ ഉൾപ്പെടുന്നു. ലൈംഗിക ചൂഷണങ്ങൾ ഇതിനു പുറമേ വേറെയും താന്ത്രിക പൂജകളുടെ മറവിൽ നടക്കുന്നു. ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ അത്ഭുതങ്ങൾ തേടി പരക്കംപായുകയാണ് ഈ സോഷ്യൽ മീഡിയ യുഗത്തിലും മലയാളി സമൂഹം വിദ്യാസമ്പന്നർ പ്പോലും ഇതിൽ കുരുങ്ങുന്നുവെന്നതാണ് വിചിത്രം ശാസ്ത്ര ബോധം തൊട്ടുതീണ്ടാത്ത ഇത്തരം കോപ്രായങ്ങൾ ആവർത്തിക്കുന്നതിന് പിന്നിൽ സാമൂഹ്യ അരക്ഷിതാവസ്ഥയാണെന്നാണ് വിലയിരുത്തൽ.
കേരളത്തെ നടുക്കിയ അതിക്രൂരമായ ദുര്‍മന്ത്രവാദ കേസായിരുന്നു 2022ല്‍ പത്തനംതിട്ട ഇലന്തൂര്‍ ഗ്രാമത്തില്‍ നടന്നത്. സാമ്പത്തിക അഭിവൃദ്ധിക്കായി നരബലി എന്ന പേരില്‍ പ്രതികള്‍ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് കഷ്ണങ്ങളാക്കി വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നു.ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരായ റോസ്ലിന്‍, പത്മ എന്നിവരായിരുന്നു ഈ ദുര്‍മന്ത്രവാദത്തിന് ഇരകളായത്. തിരുവല്ല എലന്തൂര്‍ സ്വദേശി ഭഗവല്‍ സിംഗിനും ഭാര്യ ലൈലയ്ക്കും ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി കൊലചെയ്യാന്‍ സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയില്‍ എത്തിച്ചത് പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് ആയിരുന്നു.ഇയാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.അടുത്തിടെ കേരളം ഏറെ ചര്‍ച്ച ചെയ്ത ചെന്താമരയുടെ കൊലപാതകങ്ങള്‍ക്ക് പിന്നിലും ദുര്‍മന്ത്രവാദത്തിന്റെയും അന്ധവിശ്വസത്തിന്റെയും സ്വാധീനം വ്യക്തമായിരുന്നു. ഭാര്യയും മകളും വിട്ടുപോകാന്‍ കാരണം അയല്‍വാസിയായ സജിതയാണെന്ന മന്ത്രവാദിയുടെ വാക്കിന്റെ പുറത്തായിരുന്നു ചെന്താമര അരും കൊലകള്‍ നടത്തിയത്.
ബാലരാമപുരത്ത് രണ്ടു വയസുകാരിയെ അമ്മയുടെ സഹോദരന്‍ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയതും ഇതേ പാറ്റേണില്‍ നമുക്കിടയില്‍ നടന്ന കൃത്യമാണ്. നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തതാണ് മറ്റൊരു കേസ്.വീടിന്റെ ജപ്തി മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന ധാരണയാണ് ലേഖയുടെയും മകളുടെയും ആത്മഹത്യയില്‍ കലാശിച്ചത്. വെമ്പായത്ത് തളര്‍ന്നു വീണ കുട്ടിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാതെ ബാധ കൂടിയതാണെന്ന വിശ്വാസത്തില്‍ നൂല്‍ ജപിച്ച് കെട്ടുകയും ഒടുവില്‍ വായില്‍ നിന്ന് പത വന്നപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതും തുടര്‍ന്ന് കുഞ്ഞ് മരിച്ച വാര്‍ത്തയും നാം കണ്ടതാണ്. 2014ല്‍ പത്തനംതിട്ടയിലെ ഓമല്ലൂരില്‍ ആതിര എന്ന പെണ്‍കുട്ടി മന്ത്രവാദത്തിനിടെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായത് മാതാപിതാക്കളും ബന്ധുക്കളുമാണ്. ന്യൂജനറേഷന്‍ ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി സാത്താന്‍ സേവയും ആസ്ട്രല്‍ പ്രൊജക്ഷന്‍ ഉള്‍പ്പെടുന്ന കൊലപാതകങ്ങളും ഉണ്ടാവുന്നുണ്ട്. കവടിയാറില്‍ നടന്ന കേദലിന്റെ കൊലപാതകം അതിന് ഉദാഹരണമായിരുന്നു.

Comments
Post a Comment