ആർഎസ്എസ് – ബിജെപി ഭീഷണി മറികടക്കാൻ ശിവസേനയിൽ ചേർന്നു; ജീവനൊടുക്കിയ ബിജെപി നേതാവ് ശിവസേനയിൽ ചേരുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു


തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന്റെ പേരിൽ ജീവനൊടുക്കിയ ബിജെപി നേതാവ് ശിവസേനയിൽ ചേരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറക്കു വന്നു. തൃക്കണ്ണാപുരത്ത് വിമത സ്ഥാനാർഥിയായി നിന്ന ബിജെപി നേതാവ് ആനന്ദ് കെ തമ്പി ഇന്നലെയാണ് ശിവസേനയിൽ ചേർന്നത്. ആർഎസ്എസ് – ബിജെപി ഭീഷണി മറികടക്കാനാണ് ശിവസേനയിൽ ചേരാൻ തീരുമാനിച്ചത്. ശിവസേന സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇന്നലെ തീരുമാനിച്ചിരുന്നു. ഇന്നലെ ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമല അജി പാർട്ടിയിലേക്ക് സ്വീകരിച്ചിരുന്നു

ഇന്നാണ് നിരവധി നേതാക്കളുടെ പേര് എഴുതിവെച്ച് ആനന്ദ് ജീവനൊടുക്കിയത്. മണ്ണ് മാഫിയ സംഘം ആർ എസ് എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കി എന്നും മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറാണ്‌ ബിജെപി സ്ഥാനാർഥി എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്. ‘നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അധികാരത്തിന്റെ ഒരു ആൾ വേണം അതിനുവേണ്ടിയിട്ടാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ (അനി) BJP സ്ഥാനാർത്ഥിയാക്കിയത്’ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.എൻ്റെ ഭൗതികശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും ആ ഭൗതികശരീരം കാണാൻ പോലും അനുവദിക്കരുതെന്ന് നിന്നുൾപ്പെടെ ആണ് കുറിപ്പിൽ അദ്ദേഹം എഴുതിരിക്കുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം