പാർട്ടിക്കെതിരെ വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്ന പയ്യരട്ട ദമ്പതികളെ കോൺഗ്രസ് പുറത്താക്കി



തളിപ്പറമ്പ്: റിബല്‍ സ്ഥാനാര്‍ത്ഥികളായി മത്സരത്തിനിറങ്ങിയ ദമ്പതികളെ കോണ്‍ഗ്രസ് നേതൃത്വം പുറത്താക്കി.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പരിയാരം ഗ്രാമ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന ദമ്പതികൾക്കെതിരെയാണ് കണ്ണൂർ ജില്ലാ കോൺഗ്രസ് നേതൃത്വം നടപടി സ്വീകരിച്ചത്.പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമായി വിമത പ്രവര്‍ത്തനം നടത്തിയതിന് തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ടി സൗമിനി (വാര്‍ഡ് -14 തൊണ്ടന്നൂര്‍), 14-ാം വാര്‍ഡ് പ്രസിഡന്റ് പയ്യരട്ട നാരായണന്‍ (വാര്‍ഡ്-16 പരിയാരം)എന്നിവരെ  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് വാർത്താ കുറിപ്പിൽ അറിയിച്ചു.പയ്യരട്ട നരായണന്‍ മണ്ഡലം പ്രസിഡന്റ് പി.വി.സജീവനെതിരെയും ഭാര്യ സൗമിനി വനിതാ ലീഗ് ജില്ലാ പ്രസിഡന്റ്പി.സാദിത ടീച്ചര്‍ക്കെതിരെയുമാണ് മത്സരിക്കുന്നത്.മണ്ഡലം പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും ഒരുപോലെ കയ്യാളുന്നതില്‍ പ്രതിഷേധിച്ചാണ് പയ്യരട്ട ദമ്പതികള്‍ പാർട്ടിക്കും മുന്നണിക്കുമെതിരെ മത്സര രംഗത്തെത്തിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം